വണ്ടൂർ: കേരളത്തിനകത്തും പുറത്തുമായി 150 ലേറെ മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കോതമംഗലം സ്വദേശി നെല്ലിക്കുഴി ഷാജഹാൻ (51) പിടിയിൽ. ചെറുകോട് പെട്രോൾ പന്പിൽ നിന്ന്12000 രൂപ മോഷ്ടിച്ച കേസിലാണ് ഇയളെ വണ്ടൂർ പൊലിസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച പണം ഉപയോഗിച്ച് ബാറിൽ കയറി വിലപിടിപ്പുള്ള മദ്യം കഴിച്ചുവെന്നും പ്രതി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ചെറുകോട് പെട്രോൾ പന്പിന്റെ ഗ്ലാസ് ഇരുന്പുവടി കൊണ്ട് കുത്തിപ്പൊട്ടിച്ച് അകത്തുകയറി മേശവലിപ്പിൽ സൂക്ഷിച്ച 12000 രൂപയാണ് പ്രതി മോഷ്ടിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പട്ടാന്പിയിൽ വച്ചാണ് വണ്ടൂർ എസ്ഐ എ.പി. ആഷിഫ് ഇയാളെ അറസ്റ്റ് ചെയ്തത്. പുലർച്ചെ കെഎസ്ആർടിസി ബസിൽ എത്തിയാണ് മോഷണം നടത്തിയത്.